Malayalam kids songs ★ Onnanam kochu thumbi ★ odunnundodunnunde manikya chempazhukka ഓണപ്പാട്ടുകൾ കുട്ടികൾക്ക് ★ Onam songs for kids from manchadi ★ Lyrics of the baby songs are below to sing along with toddlers ♥ Please don't forget to SUBSCRIBE US:
bit.ly/2Oovi4900:03 | 03:42 | 06:17 | 07:49 | 09:47 | 11:27
1) Dimmada dimmada | 00:03
2) Manikya chempazhukka | 03:42
3) Panjara kunju | 06:17
4) Thathamma | 07:49
5) Onnanam kochu thumbi | 09:47
6) Aluva puzhayil orana veenu | 11:27
★ Lyrics to sing along
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
വടക്കു നിന്നും ബാനുവരുന്നേ
മിടുക്കിയായ മുയൽക്കുട്ടി
ഇവൾ കുസൃതിക്കാരി മുയൽക്കുട്ടി
വടക്കു നിന്നും ബാനുവരുന്നേ
മിടുക്കിയായ മുയൽക്കുട്ടി
ഇവൾ കുസൃതിക്കാരി മുയൽക്കുട്ടി
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
തെക്കുന്നയ്യാ ബബ്‌ലു വരുന്നേ
കരടിക്കുട്ടൻ കെങ്കേമൻ
തെക്കുന്നയ്യാ ബബ്‌ലു വരുന്നേ
കരടിക്കുട്ടൻ കെങ്കേമൻ
ബാനൂം ബബ്ലൂം കൂടെച്ചേർന്നാൽ
കാകൃതി കൂകൃതി മേളാങ്കം
കുസൃതിക്കളിയുടെ മേളാങ്കം
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
കിഴക്കുനിന്നുവരുന്നത് കണ്ടോ
കണക്കുമാസ്റ്റർ മുയലച്ചൻ
അദ്ദേഹത്തിൻ പൊന്മകളാണേ
ബാനുക്കുട്ടി കളിക്കുട്ടി
ഈ കുസൃതിക്കാരി മുയൽകുട്ടി
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
വടക്കു തെക്കു കിഴക്കു പടിഞ്ഞാറിങ്ങനെ
ദിക്കുകൾ നാലുണ്ടേ
ഇങ്ങനെ ദിക്കുകൾ നാലുണ്ടേ
ഇങ്ങനെ ദിക്കുകൾ നാലുണ്ടേ
വടക്കു തെക്കു കിഴക്കു പടിഞ്ഞാറിങ്ങനെ
ദിക്കുകൾ നാലുണ്ടേ
ഇങ്ങനെ ദിക്കുകൾ നാലുണ്ടേ
കിഴക്കു നിത്യം സൂര്യനുദിക്കും
പടിഞ്ഞാറാണേയസ്തമനം
ആ പടിഞ്ഞാറാണേയസ്തമനം
കിഴക്കു നിത്യം സൂര്യനുദിക്കും
പടിഞ്ഞാറാണേയസ്തമനം
ആ പടിഞ്ഞാറാണേയസ്തമനം
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
★ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്യ ചെമ്പഴുക്ക
പൊട്ടനറിയാതെ
മാണിക്യ ചെമ്പഴുക്ക
എന്റെവലം കയ്യിലേ
മാണിക്യ ചെമ്പഴുക്ക
എന്റെ ഇടം കയ്യിലേ
മാണിക്യ ചെമ്പഴുക്ക
ആക്കയ്യിൽ ഇക്കയ്യിലോ
മാണിക്യ ചെമ്പഴുക്ക
ഒന്നുവലത്തുവന്നേ
മാണിക്യ ചെമ്പഴുക്ക
പൊട്ടനറിഞ്ഞതില്ലേ
മാണിക്യ ചെമ്പഴുക്ക
എന്റെവലം കയ്യിലേ
മാണിക്യ ചെമ്പഴുക്ക
എന്റെ ഇടം കയ്യിലേ
മാണിക്യ ചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്യ ചെമ്പഴുക്ക
രണ്ടു വലത്തുവന്നേ
മാണിക്യ ചെമ്പഴുക്ക
എന്റെവലം കയ്യിലേ
എന്റെ ഇടം കയ്യിലേ
മാണിക്യ ചെമ്പഴുക്ക
മൂന്നു വലത്തുവന്നേ
മാണിക്യ ചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്യ ചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്യ ചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്യ ചെമ്പഴുക്ക
★ കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
അഞ്ചാമനോമനക്കുഞ്ചുവാണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാരക്കുഞ്ചുവെന്നു പേരുവന്നു
വഞ്ചിയിൽ പഞ്ചാര ചാക്കുവെച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
അഞ്ചാമനോമനക്കുഞ്ചുവാണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാരക്കുഞ്ചുവെന്നു പേരുവന്നു
★ തത്തപ്പനങ്കിളിയേ
നിൻ കൂടെ പോരണയ്യോ
ഓ തെയ്‌താ...
നിൻ കൂടെ പോന്നാല്
കാലിനു പൊന്നണിയാം
ഓ തെയ്‌താ...
കാലിനു പൊന്നണിഞ്ഞാൽ
ചിക്കിപറക്കണ്ടയോ
ഓ തെയ്‌താ...
തത്തപ്പനങ്കിളിയേ
നിൻ കൂടെ പോരണയ്യോ
ഓ തെയ്‌താ...
നിൻ കൂടെ പോന്നാല്
ചിറകിനു പൊന്നണിയാം
ഓ തെയ്‌താ...
ചിറകിനു പൊന്നണിഞ്ഞാൽ
പാറിപ്പറക്കണ്ടയോ
ഓ തെയ്‌താ...
തത്തപ്പനങ്കിളിയേ
നിൻ കൂടെ പോരണയ്യോ
ഓ തെയ്‌താ...
നിൻ കൂടെ പോന്നാല്
ചുണ്ടിന് പൊന്നണിയാം
ഓ തെയ്‌താ...
ചുണ്ടിന് പൊന്നണിഞ്ഞാൽ
കൊത്തി പ റക്കണ്ടയോ
ഓ തെയ്‌താ...
തത്തപ്പനങ്കിളിയേ
നിൻ കൂടെ പോരണയ്യോ
ഓ തെയ്‌താ...
ഓ തെയ്‌താ...
★ ഒന്നാനാം കൊച്ചുതുമ്പീ
എന്റെകൂടെ പോരുമോ നീ
നിന്റെകൂടെ പൊന്നാലോ
എന്തെല്ലാം തരുമെനിക്ക്
കളിപ്പാനോ കളം തരുവേ
കുളിപ്പാനോ കുളം തരുവേ
ഒന്നാനാം കൊച്ചുതുമ്പീ
എന്റെകൂടെ പോരുമോ നീ
നിന്റെകൂടെ പൊന്നാലോ
എന്തെല്ലാം തരുമെനിക്ക്
ഇട്ടിരിപ്പാൻ പൊൻതടുക്ക്
ഇരുന്നുണ്ണാൻ പൊൻതളിക
ഒന്നാനാം കൊച്ചുതുമ്പീ
എന്റെകൂടെ പോരുമോ നീ
നിന്റെകൂടെ പൊന്നാലോ
എന്തെല്ലാം തരുമെനിക്ക്
കൈകഴുകാൻ വെള്ളിക്കിണ്ടി
കൈതോർത്താൻ പുള്ളിപ്പട്ട്
ഒന്നാനാം കൊച്ചുതുമ്പീ
എന്റെകൂടെ പോരുമോ നീ
നിന്റെകൂടെ പൊന്നാലോ
എന്തെല്ലാം തരുമെനിക്ക്
★ ആലുവാപ്പുഴയിലൊരാന വീണു
ആനച്ചെവി വരെയാന താണു
ആളുകൾ കൂട്ടമായോടിവന്നു
ആലപ്പുഴനിന്നുമാന വന്നു
ആനയെക്കേറ്റു വാനാന വന്നു
ആലുവക്കാർക്കൊക്കെ ഘോഷമായി
ആനയെ കേറ്റുന്ന കാഴ്ചയായി
ആലുവാപ്പുഴയിലൊരാന വീണു
ആനച്ചെവി വരെയാന താണു
ആളുകൾ കൂട്ടമായോടിവന്നു
ആലപ്പുഴക്കാരി മൂത്തയാന
ആവോളമൂക്കിൽ വലിച്ചു നോക്കി
ആന അനങ്ങീല്ല മാത്രമല്ല
ആലപ്പുഴക്കാരി പൂണ്ടുപോയി
ആലപ്പുഴക്കാരി പൂണ്ടുപോയി
Subscribe Butterfly our English channel:
bit.ly/35B0GSESubscribe Thithaly our Hindi channel
bit.ly/37GnjXNSubscribe Pattampoochi for Tamil:
bit.ly/2KZKGBNLike Us on Facebook
tiny.cc/ghcnsz#Tiger_stories #Kids_stories #Moral_Stories
Category :
Kids Channel
#onam#songs#kids#malayalam#manjadi#onappattukal#★#nursery#rhymes#cartoon#baby